നാട്ടിൽ നന്നായി വാഹനം ഓടിക്കുന്നവരും, ലൈസൻസ് ഉള്ളവരും ആയിട്ടുള്ളവർ ജോലിക്കായി പ്രവാസ ലോകത്ത് എത്തുമ്പോൾ അവിടുത്തെ വാഹനം ഓടിക്കാനായി ലൈസെൻസ് എടുക്കാൻ ഉള്ള കാലതാമസം നേരിടാറുണ്ട്. നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ആയ പ്രവാസികളുടെ ഈ ബുദ്ധിമുട്ട് ലഘൂകരിക്കാൻ ഉള്ള ഒരു സംവിധാനം നമ്മുടെ നാട്ടിൽ നിലവിൽ ഉണ്ട് എന്നുള്ള കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല. ”ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ്” ഇന്ത്യയിൽ നിന്ന് തന്നെ കരസ്ഥമാക്കി പോയി കഴിഞ്ഞാൽ വിദേശ രാജ്യങ്ങളിലും വാഹനം ഓടിക്കാൻ ഉള്ള അനുമതി ലഭിക്കുന്നതാണ്.
ജോലിക്കും, സ്വകാര്യം ആവശ്യങ്ങൾക്കുമായി ഒരു വര്ഷം വരെ വിദേശ രാജ്യങ്ങളിൽ ഇത്തരത്തിൽ വാഹനം ഓടിക്കാനുള്ള അനുമതി ആകും ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് വഴി സാധ്യമാകുക. ഈ ലൈസെൻസ് നേടിയെടുക്കാൻ ആവശ്യമുള്ള രേഖകൾ എന്തൊക്കെ ആണ് എന്ന് നോക്കാം. കാലാവധി ഉള്ള ഡ്രൈവിങ് ലൈസൻസ്, കാലാവധി ഉള്ള പാസ്പോർട്ട്, പോകുന്ന രാജ്യത്തേക്കുള്ള വിസ, എയർ ടിക്കറ്റ്, എന്നിവയാണ് ആവശ്യമുള്ള രേഖകൾ. ഈ രേഖകളുമായി കേരളം സംസ്ഥാന മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ പരിവാഹൻ വഴി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.
parivaahan എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുകയോ, ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് പ്രവേശിക്കുകയോ ചെയ്തു ഈ സേവനം ലഭ്യമാക്കാവുന്നതാണ്.വെബ്സെറ്റിൽ കയറുമ്പോൾ 2 സേവനങ്ങൾ കാണാൻ സാധിക്കും. 1,വാഹൻ 2,സാരഥി. വാഹൻ എന്നത് വാഹനത്തെ സംബന്ധിക്കുന്നതും, സാരഥി എന്നാൽ ഡ്രൈവറിനെയും, ലൈസൻസ് സേവങ്ങളെയും സംബന്ധിക്കുന്നതുമാണ്. സാരഥി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തു Apply online എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് services on driving ലൈസെൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് international driving licence എന്ന ഓപ്ഷനും തിരഞ്ഞെടുക്കുക. തുടർന്ന് മേൽപ്പറഞ്ഞ രേഖകൾ അപ്പ്ലോഡ് ചെയ്തു ഫീസ് അടച്ച് അപേക്ഷയുടെ പ്രിന്റ് എടുക്കാൻ സാധിക്കുന്നതാണ്.
തുടർന്ന് പാസ്സ്പോർട്ട്,ലൈസൻസ് രേഖകളിൽ ഉള്ള മേൽവിലാസം ഏതു ആർ റ്റി ഓഫിസിന് കീഴിൽ വരുന്നുവോ ആ ആർ റ്റി ഓ ക്ക് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് പെർമിറ്റ് ലഭ്യമാക്കാനുള്ള സഹായം ചെയ്യാൻ സാധിക്കുന്നതാണ്. 1200 രൂപ ഫീസ് അടച്ച് മേൽപ്പറഞ്ഞ രേഖകൾ വെച്ച് അപേക്ഷ സമർപ്പിച്ചാൽ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് കരസ്ഥമാക്കാൻ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച കൊടുത്താൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു പൂർണമായും മനസിലാക്കാം.