പണം പിൻവലിക്കൽ ഇനി പണ്ടത്തെ പോലെ അല്ല

Share

ബാങ്ക് അക്കൗണ്ട് ഉള്ളവരിൽ കൂടുതൽ ആളുകളും പണമിടപാടുകൾക്ക് എ ടി എം കാർഡുകൾ ഉപയോഗിക്കുന്നവർ ആണ്.അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ വളരെ ലളിതമായി സാധിക്കുന്ന ഒരു വഴി ആയി കൂടി ആണ് എ ടി എം നെ ഓരോ ഉപഹഭോക്താവും സമീപിക്കുന്നത്. എന്നാൽ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് സെപറ്റംബർ മാസം 18 നു ശേഷം മുന്പുള്ളത് പോലെ പണം പിൻവലിക്കാൻ സാധിക്കില്ല. കാരണം എന്തെന്നാൽ ഓ ടി പി സംവിധാനം ബാങ്കുകൾ കൊണ്ട് വരുന്നതിനാൽ ആണ് സാധാരണഗതിയിൽ ഉള്ള പണം പിൻവലിക്കൽ ഇനി സാധ്യമാല്ലത്തത്.

എ ടി എം കാർഡ്, മെഷീനിൽ ഇട്ട ശേഷം രെജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ വരുന്ന ഓ ടി പി മെസേജ് നൽകിയാൽ മാത്രമാകും ഇനി എ ടി എം മുഖേന ഉള്ള പണം പിൻവലിക്കൽ സാധ്യമാകുന്നത്. കൂടാതെ ഓ ടി പി അടിസ്ഥാനം ആക്കിയുള്ള പണം പിന്വലിക്കലിന് സമയം വർധിപ്പിച്ച് കൊണ്ടാണ് ഈ മാറ്റം നിലവിൽ വരാനായി പോകുന്നത്. പിൻവലിക്കാനുള്ള തുക ഉപഭോക്താവ് എ ടി എം മെഷീനിൽ നൽകി കഴിഞ്ഞാൽ ഉപഭോക്താവിന്റെ രജിസ്റ്റേർഡ് ആയിട്ടുള്ള ഫോൺ നമ്പറിൽ വരുന്ന ഓ ടി പി നൽകാൻ ഉള്ള വിന്ഡോ എ ടി എം മെഷീനിൽ തെളിഞ്ഞു വരുന്നത് അനുസരിച്ച് ഓ ടി പി നൽകാൻ സാധിക്കുന്നതാണ്.

അനധികൃത ഇടപാടുകൾ കുറക്കുക,സുരക്ഷാമുൻകരുതലുകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് നിലവിൽ ഈ സംവിധാനം പുതിയതായി ഒരുക്കിയിരിക്കുന്നത്.പ്രധാനമായും എസ് ബി ഐ ബാങ്ക് ആണ് ഈ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ട് വന്നിരിക്കുന്നത് എങ്കിലും തുടർന്ന് മറ്റു ബാങ്കുകളിലേക്കും നിലവിൽ വരുന്നതാണ്.ഇത് വഴി എ ടി എം തട്ടിപ്പുകൾ കുറയുകയും അത് വഴി ഉപഭോക്താവിന്റെ പണം സുരക്ഷിതമാക്കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്. എന്നൽ മറ്റൊരു ബാങ്കിന്റ എ ടി എം വഴി പണം പിൻവലിക്കാൻ ഈ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments