ബാങ്ക് ചാർജുകൾ – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Share

ഏതൊരു സർവീസ് സെക്ടറിന്റെ വിജയം എന്ന് പറയുന്നത് നിങ്ങളുടെ കൂടെ 24 മണിക്കൂറും ഉണ്ടെങ്കിലും അതിന്റെ സാന്നിധ്യം നിങ്ങളെ അറിയിക്കാതിരുന്നത് ആണ്. അതായത് നിങ്ങൾ ഒരു റോഡിലൂടെ പോകുമ്പോൾ PWD യെ സ്മരിക്കാതെ ഇരിക്കുമ്പോൾ ആണ് അത് അവരുടെ വിജയം ആകുന്നത്. അതുപോലെ ഒരു വീഡിയോ സ്ട്രീം ചെയ്യുമ്പോൾ നെറ്റ്വർക്ക് ഓപ്പറേറ്ററെ സ്‌മരിക്കാതെ ഇരിക്കുന്നത് ആണ് അവരുടെ വിജയം. ഇതുപോലെ തന്നെ നമ്മുടെ സാമ്പത്തിക ഇടപാടുകൾ നടക്കുമ്പോൾ ബാങ്ക് എന്നൊരു ഇടനിലക്കാരൻ ഉണ്ട് എന്ന വസ്തുത നമ്മൾ മറക്കുന്നത് ആണ് ബാങ്കിന്റെ വിജയം. എന്നാൽ നമ്മൾ അവരെ എല്ലാം സ്മരിക്കുന്ന ഒരു സമയം ഉണ്ട്, അത് ചാർജ് വരുന്ന സമയം ആണ്.

ബാങ്ക് ചാർജ് വരുന്ന വഴികൾ നമുക്ക് നോക്കാം

  • ATM cards: ATM ഇല്ലാത്ത ഒരു ജീവിതത്തെ പറ്റി നമുക്ക് ഇന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. ATM കാർഡ് എന്ന് നമ്മൾ പറയുമെങ്കിലും അതിന്റെ ഏറ്റവും പ്രധാന ഭാഗം അതിലെ ചിപ് ആണ്. സിം കാർഡ് പോലത്തെ ഈ സാധനം ആണ് ഇതിന്റെ തലച്ചോറ്. ATM കാർഡ് ഒരു സിം ആണെന്നും ATM മെഷീൻ ഒരു മൊബൈൽ ഫോൺ ആണെന്നും സങ്കൽപ്പിക്കുക. ഐഡിയ, എയർടെൽ, ജിയോ പോലെ ഈ സിമ്മിനും ഒരു സർവീസ് പ്രൊവൈഡർ ഉണ്ട്. അതാണ് MasterCard, VISA, Rupay ഒക്കെ. നോക്കിയ, റെഡ്മി പോലെ ഈ ഫോണിന്റെ/മെഷീനിന്റെ ഉടമകൾ ആണ് ബാങ്കുകൾ. ലൈല ഇല്ലാതെ മജ്നു ഇല്ല, മജ്നു ഇല്ലാതെ ലൈല ഇല്ലെന്ന് പറയുന്ന പോലെ ഈ രണ്ട് ഇടനിലക്കാർ ഇല്ലാതെ നമുക്ക് ക്യാഷ് എടുക്കുക അസാധ്യം ആണ്. ഈ ‘സിം’ന് ബാങ്ക് ഒരു ചാർജ് വർഷാ വർഷം നൽകണം. അതുപോലെ ATM മെഷീൻ കറന്റ് ചാർജ്, ലോഡിങ് ഫീ, ക്യാഷ് മാനേജ്‌മന്റ് തുടങ്ങിയ കാര്യങ്ങളിൽ ധാരാളം ലേബർ ഉണ്ട്. ഇതിന്റെ എല്ലാം ചാർജ് ആണ് വർഷത്തിൽ ഒരു തവണ നമ്മുടെ നെറ്റി ചുളിപ്പിക്കുന്ന ATM Annual Maintenance Fee
  • Other Bank ATM charge: ഇതു നമുക്ക് വളരെ നിസ്സാരം ആയി ഒഴിവാക്കാൻ സാധിക്കുന്ന ഒരു ചർജ്ജ് ആണ്. വേറെ ഒരു ബാങ്കിന്റെ ATMന് നമ്മുടെ ബാങ്കിന്റെ ഡാറ്റ ബേസിലേക് ഡയറക്ട് ആക്സസ്സ് ഇല്ല. അതായത്, നിങ്ങൾ സ്വന്തം ബാങ്കിന്റെ ATM ആണ് ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങളുടെ അക്കൗണ്ട് കറന്റ് അക്കൗണ്ടാണോ അതോ സേവിംഗ്സ് ആണോ എന്ന് ചോദിക്കാറില്ല, എന്നാൽ വേറെ ഒരു ബാങ്ക് ആണെങ്കിൽ ഈ കാര്യങ്ങൾ എല്ലാം ചോദിക്കും. നിങ്ങൾ വേറെ ഒരു ATMല്‍‌ നിന്ന് പണം എടുക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. നിങ്ങളുടെ ചിപ്പ് റീഡ് ആകുന്നു. ചിപ്‌ വേറെ ബാങ്കിന്റെ ആണെന്ന് മെഷീൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ബാങ്കിന്റെ സർവർലേക്ക് നിങ്ങളുടെ ഡീറ്റെയിൽസ്/പിൻ/ബാലൻസ് ഒക്കെ ഉറപ്പിക്കാൻ ഒരു നിർദേശം അയക്കുന്നു. നിങ്ങളുടെ ബാങ്ക് അത് കൺഫേം ചെയ്ത് തിരിച്ച് അയക്കുന്നു. പണം ഡെബിറ്റ് ആയ ശേഷം ആ വിവരം ATM മെഷീൻ നിങ്ങളുടെ ബാങ്കിന്റെ സെർവർനെ വീണ്ടും അറിയിക്കുന്നു. ഇടനിലക്കാരുടെ എണ്ണം കൂടുമ്പോൾ ചാർജും കൂടുമല്ലോ. അതുകൊണ്ട് നിങ്ങളുടെ നാട്ടിൽ കൂടുതൽ ATM ഉള്ള ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഈ ചാർജ് മുഴുവനായി ഒഴിവാക്കാം. നല്ല ബാലൻസ് ഉള്ള അക്കൗണ്ടുകളിൽ ബാങ്ക് തന്നെ ഈ ചാർജ് ഒഴിവാക്കി കൊടുക്കാറുണ്ട്.
  • SMS charge: പല ബാങ്കുകളും 0.50 രൂപ മുതൽ 1 രൂപ വരെ SMS charge ഈടാക്കാറുണ്ട്. Quarterly or semi- annually ആണ് ഇത് പലപ്പോഴും പിടിക്കാറുള്ളത്. ആവശ്യം ഇല്ലാത്ത UPI ട്രാന്സാക്ഷനുകൾ കുറച്ചാൽ ഇതും ലാഭിക്കാം. പിന്നെ നേരത്തെ പറഞ്ഞത് പോലെ നല്ല ബാലൻസ് ഉള്ള അക്കൗണ്ടുകളിൽ ബാങ്ക് തന്നെ ഈ ചാർജ് ഒഴിവാക്കി കൊടുക്കാറുണ്ട്.
  • Cash handling Charges: പണം liquid cash/ നോട്ട്, ബാങ്കുകൾക്ക് എന്നും ഒരു വില്ലൻ ആണ്. ഒരു ബാങ്കും കസ്റ്റമർ ക്യാഷ് ആയിട്ട് ആകൗണ്ടിൽ ഇടാൻ താൽപര്യം കാണിക്കില്ല. അപ്പോ നമ്മൾ വിചാരിക്കും പിന്നെ അവന്മാർ എന്തിനാ അവടെ അത് തുറന്നു വെച്ചിരിക്കുന്നത് എന്ന്. ഫണ്ട് വരുന്നത് ബാങ്കിന് സന്തോഷം ഉള്ള കാര്യം തന്നെ ആണ്, ഒരു തർക്കവും ഇല്ല. എന്നാലോ രാവിലെ ഒരാൾ രണ്ട് ലക്ഷം രൂപ ബാങ്കിൽ അടച്ചു എന്ന് കരുതുക. ഉച്ച കഴിഞ്ഞപ്പോൾ അത് വേറെ ഒരു ബാങ്കിലേക്ക് അയാൾ അയച്ചു കൊടുത്തു. അപ്പോ ക്യാഷ് വാങ്ങിയ ബാങ്ക് ആരായി. ഈ പ്രശ്നം നില നിൽക്കുന്ന കൊണ്ട് ആണ് ക്യാഷ് Handling Charge നില നിൽക്കുന്നത്. ഇത് ഒഴിവാക്കാനും മാർഗം ഉണ്ട്. പതിനായിരം രൂപയിൽ കൂടുതൽ ഒരിക്കലും ക്യാഷ് ആയി വാങ്ങാതെ ഇരിക്കുക. ഓൺലൈൻ ട്രാൻസ്ഫർ / ചെക്ക് / ഡി.ഡി ആയി വാങ്ങുക. അഞ്ച് പൈസ ചിലവ് വരില്ല. FD ഇടാൻ വേണ്ടി കാഷ് അടച്ചാൽ അതിന്റെ ചാർജ് ഒഴിവാക്കാൻ സാധിക്കുന്നതാണ്.(പണം സൂക്ഷിക്കാൻ ബാങ്കുകളിൽ ലിമിറ്റ് ഉണ്ട്. അധികം വരുന്ന പണം അവർ വേറെ കൂടിയ ലിമിറ്റ് ഉള്ള കറൻസി ചെസ്റ്റ് ബാങ്കുകളിൽ പോയി അടക്കണം . അതിനു അവർ ചാർജ് നൽകേണ്ടി വരാറുണ്ട്)
  • മിനിമം ബാലൻസ് commitment charges: നമ്മൾ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ നമ്മൾ ബാങ്കും ആയി ഒരു അഗ്രിമെന്റിൽ എത്തുന്നു. ഞാൻ ഇത്ര രൂപ എന്റെ അക്കൗണ്ടിൽ സൂക്ഷിക്കാം, പകരം നിങ്ങൾ ഇന്ന ഇന്ന സൗകര്യങ്ങൾ എനിക്ക് തരണം. സൗകര്യങ്ങൾ എന്നു പറയുമ്പോൾ കാർഡിന്റെ ക്യാഷ് പിൻവലിക്കാനുള്ള പരിധി ഉയർത്തുക, മറ്റുള്ള ചാർജുകളിൽ ഇളവ് ലഭിക്കുക ഒക്കെ ഉൾപ്പെടും. അത് പാലിക്കപ്പെടാതെ വരുമ്പോൾ ചാർജുകൾ ആകർഷിക്കാൻ സാധ്യത ഉണ്ടാവുന്നു. ഇതൊന്നു ശ്രദ്ധിച്ചാൽ അനാവശ്യ ധന നഷ്ടം നമുക്ക് ഒഴി വാക്കാൻ സാധിക്കും.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments