രക്തസമ്മർദ്ദത്തെ വരുതിയിലാക്കാൻ രുചിയേറും ബീറ്റ്‌റൂട്ട്- പൈനാപ്പിൾ ഡ്രിങ്ക്

Share

ആരോഗ്യഗുണമുള്ള പച്ചക്കറികളിൽ ഒന്നാണ് ബീറ്റ്‌റൂട്ട്. രുചിയും ഗുണങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള പഴമാണ് പൈനാപ്പിൾ. അപ്പോൾ ഇവ രണ്ടും ചേർന്നൊരു സ്മൂത്തിയിൽ എത്രമാത്രം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ല.

വിറ്റാമിനുകളും ധാതുക്കളും ബീറ്റ്‌റൂട്ടിൽ വളരെ കൂടുതലാണ്. ശരീരത്തിന് ആവശ്യമായ മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അവയിൽ അടങ്ങിയിരിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ക്യാൻസർ പ്രതിരോധത്തിനുമെല്ലാം ബീറ്റ്‌റൂട്ട് ഉത്തമമാണ്. ഉയർന്ന അളവിൽ വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ള പൈനാപ്പിളും ആരോഗ്യ കാര്യത്തിൽ പിന്നോട്ടല്ല. അതുകൊണ്ടു തന്നെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവർ ബീറ്റ്‌റൂട്ട്- പൈനാപ്പിൾ സ്മൂത്തി ശീലമാക്കുന്നത് ഉത്തമമാണ്, പ്രത്യേകിച്ച് ഉയർന്ന രക്ത സമ്മർദ്ദമുളവർ.

ഈ സ്മൂത്തിയിൽ ബീറ്റ്‌റൂട്ടിനും പൈനാപ്പിളിനും പുറമെ പ്രോബയോട്ടിക്സ്, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുള്ള തൈരും നാരുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ വാഴപ്പഴവും ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ബീറ്റ്‌റൂട്ട്- പൈനാപ്പിൾ സ്മൂത്തി.

തൊലികളഞ്ഞ് അരിഞ്ഞ വാഴപ്പഴവും ഫ്രിഡ്ജിൽവെച്ച് തണുപ്പിച്ച പൈനാപ്പിളും തൈരും കുറച്ച് വെള്ളവും അരിഞ്ഞെടുത്ത ബീറ്റ്‌റൂട്ടുമാണ് ആവശ്യം. ഇവ വളരെ നന്നായി തരിയില്ലാതെ ബ്ലെൻഡറിൽ അരച്ചെടുത്താൽ മാത്രം മതി. പഞ്ചസാര പ്രത്യേകം ചേരുന്നില്ലാത്തതിനാൽ പ്രമേഹമുള്ളവർക്കും ഈ ഹെൽത്ത് ഡ്രിങ്ക് ശീലമാക്കാം.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments