കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിളിന് പിന്നിലെ വിവിധ കാരണങ്ങൾ

Share

കണ്ണുകൾക്ക് താഴെയുള്ള ഡാർക്ക് സർക്കിൾസ് സർവ്വസാധാരണമാണ്. ഉറക്കക്കുറവ്, സമ്മർദ്ദം, ക്ഷീണം എന്നിവയാണ് ഇവയ്ക്ക് കാരണം. ഓരോ കരണങ്ങൾക്കനുസരിച്ചാണ് ഡാർക്ക് സർക്കിൾ രൂപപ്പെടുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ണുകൾക്ക് ചുറ്റും കറുപ്പ് വരുന്നത് എന്ന് മനസിലാക്കി ആ സാഹചര്യം ഒഴിവാക്കിയാൽ തീർച്ചയായും ഡാർക്ക് സർക്കിൾ മാറ്റാൻ സാധിക്കും.

പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തിന് സ്വാഭാവികമായുള്ള കട്ടിയും കൊളാജനും നഷ്ടപ്പെടും. ഇത് ചർമ്മത്തിന് ചുവടെയുള്ള രക്തക്കുഴലുകൾ കൂടുതൽ തെളിഞ്ഞുകാണാൻ ഇടയാക്കും. അതിനാലാണ് കണ്ണിനുതാഴെ പതിവിലും ഇരുണ്ടതായി കാണപ്പെടുന്നത്.

ഉറക്കക്കുറവ്, ശാരീരികവും മാനസികവുമായ സ്ട്രെസ് അല്ലെങ്കിൽ അമിത ഉറക്കം എന്നിവയുടെ ഫലമായി ക്ഷീണം സംഭവിക്കാം. ഇതെല്ലാം കണ്ണുകൾക്ക് താഴെയുള്ളഡാർക്ക് സർക്കിൾ രൂപപ്പെടാൻ കാരണമാകും. ഉറക്കക്കുറവാണ് പ്രശ്നമെങ്കിൽ കണ്ണുകൾ കാലക്രമേണ വിളറുകയും ഡാർക്ക് സർക്കിൾ കൂടുതൽ ദൃശ്യമാകുകയും ചെയ്യും.

കമ്പ്യൂട്ടറുകൾ, ഫോണുകൾ, ടെലിവിഷൻ തുടങ്ങിയവയുടെ അമിത ഉപയോഗം മൂലം കണ്ണുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകും. ഇതും ഡാർക്ക് സർക്കിളിന് കാരണമാണ്.

ചില ബാക്ടീരിയകളോടുള്ള അലർജി കാരണം ചിലരിൽ രക്തക്കുഴലുകളിൽ നീർവീക്കം സംഭവിക്കാം. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം പതിവിലും ഇരുണ്ടതാക്കി മാറ്റും.

മതിയായ ജലാംശം ഇല്ലെങ്കിൽ ചർമ്മം വിളറുകയും ഇതിലൂടെ കണ്ണിന് ചുറ്റുമുള്ള പ്രദേശം ഇരുണ്ടതായി എടുത്തുകാണപ്പെടും. ചിലരിൽ കുടുംബ പാരമ്പര്യവും ഡാർക്ക് സർക്കിളിനു കാരണമാകാറുണ്ട്.

ദീർഘനേരം നേരിട്ട് സൂര്യപ്രകാശം കൊള്ളുമ്പോൾ മെലാനിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മത്തിൽ പിഗ്മെന്റേഷന് കാരണമായേക്കാം.തൈറോയ്ഡ് രോഗം പോലുള്ള അടിസ്ഥാന അവസ്ഥകളും ഡാർക്ക് സർക്കിളിന് കാരണമാകും.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments