ഡെസേർട് മെഡിസിൻ റിസർച്ച് സെന്റര്‍ (DMRC) റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 21 ഒഴിവുകളിലേക്ക് ഫീൽഡ് വർക്കർ, ടെക്നിഷ്യൻ III, എം.ടി.എസ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് സെപ്റ്റംബർ 21 മുൻപായി അപേക്ഷകൾ സമർപ്പിക്കുക.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 2 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 15,800 രൂപയാണ്. 25 വയസ്സാണ് പരമാവധി പ്രായപരിധി . ഏതെങ്കിലും അംഗീകൃത ബോർഡ്/ സ്കൂളിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫീൽഡ് വർക്കർ തസ്തികയിൽ 16 ഒഴിവുകളാണ് ഉള്ളത് . 18,000 രൂപയാണ് പ്രതിമാസ ശമ്പളം. 30 വയസ്സാണ് പരമാവധി പ്രായപരിധി. സയൻസ് വിഷയത്തിൽ +2 പാസ്സായവർക്കും മെഡിക്കൽ ലാബ് ടെക്നിഷ്യൻ കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ടെക്നിഷ്യൻ III തസ്തികയിൽ 3 ഒഴിവുകളുണ്ട്. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപയാണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി സയൻസ് വിഷയത്തിൽ +2 പാസ്സായവർക്കും മെഡിക്കൽ ലാബ് ടെക്നിഷ്യൻ കോഴ്സിൽ ഡിപ്ലോമ ഉള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
താല്പര്യമുള്ളവരും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം സെപ്റ്റംബർ 21 മുൻപായി niirncdjodhpur@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപ്പ്ലിക്കേഷനും ആവശ്യമുള്ള രേഖകളും അയച്ച് കൊടുക്കുക.