ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക അഞ്ച് സന്ദേശങ്ങള്‍ മാത്രം

Share

വാട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച്‌ ഫേസ്‍ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്‍ബുക്ക് വിശദീകരണം.

ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ കൂടിയാണെന്നാണ് ഫേസ്‍ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നത്. അഞ്ച് സന്ദേശങ്ങള്‍ എന്നത് ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ലിങ്കുകള്‍ എന്നിവയ്ക്കെല്ലാം ബാധകമാണ് എന്നാണ് ഫേസ്‍ബുക്ക് അറിയിക്കുന്നത്. 2018 ലാണ് വാട്സ്ആപ്പ് ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത്. അതേ രീതിയാണ് ഇപ്പോള്‍ ഫേസ്‍ബുക്ക് മെസഞ്ചറും അനുവര്‍ത്തിക്കുന്നത്.

കോവിഡ് 19 കാലത്ത് വ്യാജസന്ദേശങ്ങള്‍ തടയാനുള്ള നീക്കം കൂടി ഫേസ്‍ബുക്കിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലുണ്ട്. കൂടാതെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തുവന്നതും ഫേസ്‍ബുക്കിന്‍റെ പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമാണെന്ന് ചര്‍ച്ചകളുണ്ട്. അമേരിക്കയില്‍ കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ വ്യാജ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments