ഇന്ത്യയിലെ ആദ്യ ആപ്പിൾ ഓൺലൈൻ സ്റ്റോർ; സെപ്റ്റംബർ 23 മുതൽ

Share

ആപ്പിൾ ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ തുറക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

ആപ്പിളിന്റെ ആദ്യ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംബർ 23 നാണ് ലോഞ്ചിങ്. ആപ്പിളിന്റെ എല്ലാ ഉത്പന്നങ്ങളും ഓൺലൈനിൽ ലഭ്യമാകും. ഉപഭോക്താക്കളുടെ സഹായത്തിനായി ഓൺലൈൻ ടീമും പ്രവർത്തിക്കും.

ആപ്പിൾ ഇന്ത്യയിൽ ഓൺലൈൻ സ്റ്റോർ തുറക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ ഓൺലൈൻ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ കോൾ സഹായവും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ വിപണി വിപുലീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ആപ്പിൾ റീട്ടെയിൽ പ്ലസ് പീപ്പിൾ സീനിയർ വൈസ് പ്രസിഡന്റ് ഡീഡ്രെ ഓബ്രിയൻ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ആപ്പിൾ ഉത്പന്നങ്ങളിൽ വിലയിളവും ധനസഹായ ഓപ്ഷനുകളും ലഭ്യമാകും.

കോവിഡ് സാഹചര്യത്തിൽ കോൺടാക്ട് ലെസ് ഡെലിവറിയാണ് ആപ്പിൾ മുന്നോട്ടുവെക്കുന്നത്. ബ്ലൂഡാർട്ട് വഴിയാണ് ഡെലിവറി.

ഓൺലൈൻ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ ഇന്ത്യയിൽ റീട്ടെയിൽ ഔട്ട്ലെറ്റ് തുറക്കാനും ആപ്പിളിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ട്. മുംബൈയിലാകും ആദ്യ ഔട്ട്ലെറ്റ്. പിന്നാലെ ബാംഗ്ലൂരിലും ഔട്ട്ലെറ്റ് തുറക്കും.

ആപ്പിളിന്റെ പുതിയ ഉത്പന്നങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ട്രേഡ് ഇൻ പ്രോഗ്രാം എന്നിവയും ഉണ്ടാകും.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments