സാധാരണഗതിയിൽ പ്രശസ്തരായ ഒരു വ്യക്തിയെ കുറിച്ച് മനസിലാക്കാനായി നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കാറുണ്ട്. എന്നാൽ നമ്മളെ പോലെ പ്രശസ്തർ അല്ലാത്ത ആളുകളെ ഗൂഗിളിൽ സെർച്ച് ചെയ്താൽ നമ്മുടെ വിവരങ്ങൾ അങ്ങനെ ലഭിക്കാറില്ല. എന്നാൽ ഇനി നമ്മളെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമ്മളെ കുറിച്ച് ആർക്കെങ്കിലും അറിയേണ്ടതുണ്ട് എങ്കിൽ ഗൂഗിളിൽ സെർച്ച് ചെയ്തു മനസിലാക്കാൻ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.
മുൻകാലങ്ങളിൽ ഒരാളുമായി ആദ്യമായി പരിചയപ്പെടുമ്പോൾ നമ്മളെ കുറിച്ച് ബന്ധപ്പെടാൻ വിസിറ്റങ് കാർഡുകൾ നൽകുകയാണ് ചെയ്യാറുള്ളത്. പ്രിന്റ് ചെയ്ത റീതീയിൽ നമ്മുടെ വിവരങ്ങൾ നൽകാൻ ആണ് വിസിറ്റിങ് കാർഡുകൾ നൽകുന്നത്. എന്നാൽ ഇത്തരം പ്രിന്റഡ് വിസിറ്റിങ് കാർഡുകളുടെ സ്ഥാനം ഡിജിറ്റൽ വിസിറ്റിംഗ് കാർഡുകൾ കയ്യടക്കി വരികയാണ്. നമ്മുടെ വിസിറ്റിങ് കാർഡ് വാട്സാപ്പ് വഴി ഒരാൾക്ക് ഷെയർ ചെയ്തു നൽകുകയാണ് എങ്കിൽ നമ്മുടെ പൂർണ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളുടെ ലിങ്ക് അടക്കം നൽകാൻ സാധിക്കുന്നതാണ്. എന്നാൽ അത്തരം ഡിജിറ്റൽ വിസിറ്റിംഗ് കാർഡുകളെ കാൾ ഒരു പാടി മുന്നിൽ പീപ്പിൾ കാർഡ് എന്നൊരു സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ ഇപ്പോൾ.
ഇത്തരത്തിൽ ഒരു പീപ്പിൾ കാർഡ് തയാറാക്കി കഴിഞ്ഞാൽ നമ്മളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ വിസിറ്റിംഗ് കാർഡ് ലഭിക്കുന്നതിനൊപ്പം ഗൂഗിളിൽ നമ്മളെ കുറിച്ച് ഒരാൾ തിരയുകയാണ് എങ്കിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തിരയുന്ന ആളുകൾക്ക് ലഭിക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ തയാറാക്കാം, തയാറാക്കിയാൽ ഉള്ള ഗുണങ്ങൾ എന്നിവ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. വിഷയവും ആയി ബന്ധപ്പെട്ട സംശയങ്ങൾ നിർദേശങ്ങൾ എന്നിവക്ക് കമന്റ് ബോക്സ് ഉപയോഗപ്പെടുത്താവുന്നതാണ്.