നമ്മുടേതല്ലാത്ത മറ്റ് ഭാഷകൾ സംസാരിക്കുക എന്നത് പരിചയം ഇല്ലാത്തവരെ സംബന്ധിച്ച് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം ആണ്. എന്നാൽ ഇനി ഏതു ഭാഷയിലും ആരുമായും സംസാരിക്കാൻ സാധിക്കും. ആവശ്യം ഉള്ളത് ഒരു സ്മാർട്ട് ഫോൺ മാത്രമാണ്. എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഉണ്ടാകുന്ന ഒരു സംവിധാനം ആണ് ഗൂഗിൾ ട്രാൻസ്ലേറ്റർ. ആപ്പ്ലികേഷൻ ലഭ്യമല്ലാത്തവർ ഈ ലിങ്കിൽ ക്ലിക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. തുടർന്ന് ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക. തുടർന്ന് മുകളിൽ കാണുന്ന ഓപ്ഷനിൽ നിന്നും നമ്മുടെ ഭാഷ തിരഞ്ഞെടുത്ത് നൽകുക.
തുടർന്ന് കാണുന്ന മൈക്കിന്റെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ശേഷം നമ്മുടെ ഭാഷയിൽ സംസാരിച്ച് കഴിഞ്ഞാൽ ഏതു ഭാഷയിൽ ആണ് അത് മാറ്റപ്പെടുത്തേണ്ടത് എന്ന് സിലക്റ്റ് ചെയ്തു നൽകിയാൽ നമ്മൾ സംസാരിക്കുന്നത് ഏതു ഭാഷയിലോട്ടാണോ മാറ്റപ്പെടേണ്ടത് ആ ഭാഷയിൽ സ്ക്രീനിൽ എഴുതി കാണിക്കുന്നതാണ്. കൂടാതെ എഴുതി കാണിച്ച സ്ക്രീനിന്റെ തൊട്ടടുത്ത് കാണുന്ന സ്പീക്കർ ചിഹ്നത്തിൽ അമർത്തിയാൽ എഴുതിക്കാണിച്ചത് സംസാരിച്ച് കേൾപ്പിച്ച് തരികയും ചെയ്യുന്നതാണ്. തുടർന്ന് മറു ഭാഷയിൽ അദ്ദേഹം സംസാരിക്കുന്നത് നമുക്ക് മനസിലാക്കാനായി എന്താണ് ചെയേണ്ടത് എന്ന് നോക്കാം.
എതിർ ഭഗത് നിന്ന് സംസാരിക്കുന്ന ആൾ സംസാരിച്ച് തുടങ്ങുമ്പോൾ എതിർ ഭാഷയുടെ മുകളിൽ ഉള്ള മൈക്കിന്റെ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് അക്കാര്യം ട്രാൻസ്ലേറ്റ് ചെയ്തു സ്ക്രീനിൽ എഴുതി കാണിക്കുന്നതിനൊപ്പം, സ്പീക്കർ ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുകയാണ് എങ്കിൽ എഴുതി കാണിച്ചിരിക്കുന്നത് പറഞ്ഞും തരുന്നതാണ്. ഇത് എങ്ങനെ ചെയ്യാം എന്നത് സംബന്ധിച്ച ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക. സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിലൂടെ അറിയിക്കാൻ പ്രത്യേകം ഓർക്കുക.