നിങ്ങളുടെ എല്ലാ സർക്കാർ രേഖകളും ഈ മൊബൈൽ ആപ്പിൽ കിട്ടും

Share

കഴിഞ്ഞ ദിവസം SSLC പരീക്ഷ എഴുതിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് സർക്കാർ ഡിജിറ്റൽ ആയി വിതരണം ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നൽകിയത് കേന്ദ്ര ഗവന്മെന്റിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിൽ ഇലക്ട്രോണിക്സ് ഐറ്റി മന്ത്രാലയം കൊണ്ടുവന്ന ഡിജിലോക്കർ എന്ന വെബ്സൈറ്റിലൂടെയും. ഈ ഒരു വെബ്‌സൈറ്റിന് സർട്ടിഫിക്കറ്റ് വിതരണത്തിന് പുറമെ മറ്റനേകം ഉപയോഗങ്ങളുണ്ട്. ഇവയെന്തൊക്കെയാണെന്നും ഇതിന്റെ ഉപയോഗരീതികളും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.

നമ്മുടെ നിത്യ ജീവിതത്തിൽ ആവശ്യമായ പല സേവനങ്ങളും ഈ വെബ്സൈറ്റിലൂടെയും ഇതിന്റെ ഡിജിലോക്കർ എന്ന മൊബൈൽ അപ്പ്ലിക്കേഷനിലൂടെയും നമുക്ക് നേടാൻ സാധിക്കും.ഡിജിലോക്കർ വഴി ലഭ്യമാകുന്ന സെര്ടിഫിക്കറ്റുകൾ യഥാർഥ സെര്ടിഫിക്കറ്റിനു തുല്യമാണെന്ന് നിലവിൽ നിയമമുണ്ട്. അത് കൊണ്ട് തന്നെ പല തരത്തിലുള്ള വെരിഫിക്കേഷനുകൾക്കും നമുക്ക് ഈ അപ്പ്ലിക്കേഷനിലൂടെ ലഭിക്കുന്ന രേഖകൾ സമർപ്പിക്കാൻ സാധിക്കും.

ഒരു ചെറിയ ഉദാഹരണം നോക്കാം. നമ്മൾ ഒരു യാത്ര തിരിക്കുന്നു എന്നിരിക്കട്ടെ, നമ്മുടെ ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും വീട്ടിൽ നിന്നെടുക്കാൻ മറന്നുവെന്നിരിക്കട്ടെ. ഒരു വാഹന പരിശോധന നടന്നാൽ നമുക്ക് ഈ അപ്പ്ലിക്കേഷനിൽ നിന്ന് നമ്മൾ സേവ് ചെയ്തു വച്ചിട്ടുള്ള ഡിജിറ്റൽ ലൈസൻസും ആർസി ബുക്കും പരിശോധനക്ക് ഹാജരാക്കാൻ സാധിക്കും. ഈ രേഖകളിലുള്ള ഡിജിറ്റൽ സിഗ്നേച്ചർ പരിശോദിച്ചു കൊണ്ടോ, അല്ലെങ്കിൽ ഇതിൽ ലഭ്യമായുള്ള ബാർ കോഡ് സ്കാൻ ചെയ്തു കൊണ്ടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശോധന നടത്താം.

ഇത്തരത്തിൽ ഗവണ്മെന്റ് അംഗീകൃതമായ പല തിരിച്ചറിയൽ രേഖകളും ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റു രേഖകളും ഒക്കെ നമുക്കിതിൽ സേവ് ചെയ്തു വക്കാനും എപ്പോൾ വേണമെങ്കിലും ഉപയോഗിക്കുവാനും സാധിക്കും. ഡിജിലോക്കർ ആപ്പിനെക്കുറിച്ചു കൂടുതൽ അറിയാനും, ഇതിലൂടെ എഭിക്കുന്ന സേവനങ്ങളെ കുറിച്ചറിയാനും താഴെയുള്ള വീഡിയോ കാണുക. എല്ലാവർക്കും പ്രയോജനപ്പെടുന്ന ഈയൊരറിവ് മറ്റുള്ളവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments