രാത്രിയിലുണ്ടാകുന്ന നെഞ്ചെരിച്ചില്‍; കാരണങ്ങള്‍ അറിഞ്ഞ് പരിഹരിക്കാം

Share

നെഞ്ചെരിച്ചില്‍ ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍. ചിട്ടയില്ലാത്ത ജീവിത ശൈലികളാണ് പലപ്പോഴും നെഞ്ചരിച്ചിലിന് കാരണമാകുന്നത്. രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നു നോക്കാം.

അമാശയത്തില്‍ കാണപ്പെടുന്ന ദഹനരസം അന്നനാളിയിലൂടെ മുകളിലേക്ക് കയറുന്ന അവസ്ഥയാണ് നെഞ്ചിരിച്ചില്‍ എന്നത്. പലപ്പോഴും ഭക്ഷണക്രമത്തിലെ പാകപ്പിഴകള്‍ തന്നെയാണ് ഇതിന് കാരണമാകുന്നതും. നെഞ്ചെരിച്ചില്‍ അനുഭവിക്കുന്നവര്‍ രാത്രിയില്‍ ഫാസ്റ്റ് ഫുഡ് അധികം കഴിക്കാതിരിക്കുക. മാത്രമല്ല അത്താഴം അമിതമായി കഴിക്കാനും പാടില്ല. ചെറിയ അളവിലുള്ള ലൈറ്റ് ഫുഡ് ആണ് അത്താഴത്തിന് എപ്പോഴും നല്ലത്.

അതുപോലെതന്നെ രാത്രിയില്‍ ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാനായി കിടക്കുകയുമരുത്. ഇതും നെഞ്ചെരിച്ചിലിന് കാരണമാകും. ഒരുപാട് എണ്ണമയമുള്ള ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതും നെഞ്ചെരിച്ചിലിനെ ചെറുക്കാന്‍ സഹായിക്കുന്നു.

സ്ഥിരമായി മധ്യപിക്കുന്നവരിലും പുകവലി ശീലമുള്ളവരിലും നെഞ്ചെരിച്ചില്‍ പ്രകടമാകാറുണ്ട്. ശരീരത്തിന് ഹാനികരമാകുന്ന ഇത്തരം ശീലങ്ങളെല്ലാം ഒഴിവാക്കുന്നതാണ് ആരോഗ്യകരം. അമിതവണ്ണമുള്ളവരിലും നെഞ്ചെരിച്ചില്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഇത്തരക്കാര്‍ കൃത്യമായ ഡയറ്റും വ്യായാമവും ശീലിക്കുക. അതേസമയം നെഞ്ചെരിച്ചില്‍ കൂടുതലായി അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ വൈദ്യസഹായം തേടുന്നതാണ് നല്ലത്.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments