പ്രൈവസി സംരക്ഷിക്കാം, ഈ വഴികളിലൂടെ

Share

എങ്ങനെ നമ്മുടെ സ്വകാര്യതയിൽ മറ്റൊരാൾ നോക്കാതെ ഇരിക്കാം??? ഇന്റർനെറ്റ്‌ യുഗത്തിൽ ഇതൊരു ഭീക്ഷണി അല്ലെ???

End-to-End Encryption

നാം വാട്സാപ്പിൽ കണ്ട് വരുന്ന പരിചിതമായ ഒരു സംഭവം ആണ് end-to-end encryption.

എന്താണ് end-to-end encryption?
നമ്മൾ അയക്കുന്ന മെസ്സേജ് സെൻഡർക്കും റീസിവർക്കും മാത്രം വായിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഒരു സെക്യൂരിറ്റി ആണ് ഇത്…. എന്നാൽ വാട്സ്ആപ്പ് end-to-end encryption ഒരു സെക്യൂരിറ്റി ഫീച്ചർ ആയിട്ട് നിങ്ങൾ കരുതുന്നുണ്ടോ???
നമ്മുടെ WhatsApp ചാറ്റ് ഒക്കെ സ്റ്റോർ ആകുന്നത് നമ്മുടെ ഫോണിൽ തന്നെ ആണ്.
ഇന്റെര്ണല് സ്റ്റോറേജ് >വാട്സ്ആപ് >ഡാറ്റാബേസ് ഇവിടെ കാണാം നമ്മുടെ ചാറ്റ് ഡാറ്റ. എന്നാൽ നമുക്ക് അത് ചുമ്മാ പോയി വായിക്കാൻ പറ്റില്ല, ഈ ഡാറ്റാ എൻക്രിപ്ട് ചെയ്താണ് അവിടെ സൂക്ഷിക്കുന്നത് അത് ഡീക്രിപ്ട് ചെയ്യാൻ ആണേൽ കീ ഉം വേണം…. അപ്പോൾ നമ്മുടെ ഫോണിലൂടെ അല്ലാണ്ട് എങ്ങനെ ചാറ്റ് മറ്റൊരാൾക്കു വായിക്കാൻ പറ്റില്ല എന്നതാണ് ഈ സെക്യൂരിറ്റി ഫീച്ചറിന്റെ പ്രതേകത .. ഇതിലൂടെ വാട്സപ്പ് യൂസേഴ്‌സിന്റെ ഡാറ്റ ചോർത്താൻ കഴിയില്ല എന്നാണ് വാട്സപ്പ് അവകാശപ്പെടുന്നത്.

നമ്മുടെ എന്തൊക്കെ ഡാറ്റാസ് വാട്സ്ആപ്പ് സെർവറുകളിൽ അപ്‌ലോഡ് ആവുന്നുണ്ട് ??  വാട്സ്ആപ്പ് മെയിൻ ആയിട്ട് നമ്മുടെ ഡിവൈസ് ഇൻഫോ ലോഗിൻ ഡീറ്റെയിൽസ് ഒക്കെയാണ് സെർവറിൽ സൂക്ഷിക്കാർ…. മെസ്സേജസ് ഒക്കെ നമ്മുടെ തന്നെ ഫോൺ സ്റ്റോറേജിൽ ആണ് വരിക…. എന്നാൽ സെർവറിൽ ഒന്നും സൂക്ഷിക്കാത്ത വാട്സ്ആപ്പ് സേഫ് ആണെന്ന് പറയുവാൻ സാധിക്കുമോ??

വെറുതെ ഫോണിൽ നോട്ടീസേവ് എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് നോക്കു.
നമ്മുടെ നോട്ടിഫിക്കേഷനിൽ വരുന്ന എല്ലാ കാര്യവും അതിൽ കാണാം കൂടാതെ ആ ആപ്പിലൂടെ റിപ്ലൈയും കൊടുക്കാം. വെറുമൊരു ആപ്പിന് നിങ്ങളുടെ നോട്ടിഫിക്കേഷൻ ഒക്കെ അക്സസ്സ് ചെയ്യാൻ പറ്റുമെങ്കിൽ (ഇവിടെ നമ്മൾ നോട്ടിഫിക്കേഷൻ അക്സസ്സ് ചെയ്യാൻ പെർമിഷൻ കൊടുത്തിട്ടുണ്ട് ) നമ്മൾ അറിയണ്ടേ ഏതൊക്കെ ആപ്പ് എന്തൊക്കെ അറിയുന്നുണ്ടാകും

ഇനി കുറച് end-to-end എൻക്രിപ്ഷൻ ഉള്ള സെക്യൂരിറ്റി കൂടിയ കുറച് ആപ്പ്സ് പരിചയ പെടുത്താം

SIGNAL

വാട്സാപ്പിലെ പോലെ തന്നെ end-to-end എൻക്രിപ്ഷൻ ഉള്ള, എന്നാൽ കുറച് വ്യത്യസ്തമായ ഒരു ആപ്പ് ആണിത്.
ആപ്പിന്റെ ഓപ്പൺ സോഴ്സ് പബ്ലിക്കിന് അവൈലബിൾ ആണ്.

ഒരു നിശ്ചിത സമയത്തിന് ശേഷം സ്വയം ഡിലീറ്റ് ആവുന്ന (Self Destroying) മെസ്സേജ് പോലുള്ള ഫീച്ചേഴ്സ് ഉൾപെടുത്തിയിട്ടും ഉണ്ട്.

എന്താണ് open source എന്ന സംശയം ഉണ്ടാകും.

ഓപ്പൺ സോഴ്‌സ് എന്നാൽ ആളുകൾക്ക് പരിഷ്‌ക്കരിക്കാനും പങ്കിടാനും കഴിയുന്ന ഒന്നിനെ സൂചിപ്പിക്കുന്നു, കാരണം അതിന്റെ രൂപകൽപ്പന പൊതുവായി ആർക്കും ആക്‌സസ് ചെയ്യാനാകും.
ഓപ്പൺ സോഴ്സ് ഉൽപ്പന്നങ്ങളിൽ സോഴ്സ് കോഡ്, ഡിസൈൻ രേഖകൾ, ഉൽപ്പന്നത്തിന്റെ ഉള്ളടക്കം എന്നിവ ഉപയോഗിക്കുന്നതിനുള്ള അനുമതി ഉൾപ്പെടുന്നു.

വാട്സാപ്പിൽ നിന്ന് എല്ലാവരും Signal എന്ന ആപ്പിലേക് മാറണം എന്നല്ല ഞാൻ ഉദേശിച്ചേ, Signal 100% പ്രൈവസി തരുന്ന ഒരു ആപ്പ് ആയിട്ടും ഞാൻ പറയുന്നില്ല.

Proton Mail


ഒരു end-to-end എൻക്രിപ്ഷൻ ഉള്ള മെയിൽ സർവീസ് ആൺ പ്രോട്ടോൺ

സെല്ഫ് ടെസ്റ്റ്‌സിറ്റിംഗ് ഫീച്ചർ അടക്കം ഒള്ള ഫീച്ചേഴ്സ് ഇതിൽ ഉണ്ട്.
എന്നാൽ ഗൂഗിൾ ഇനി പോലെ 15 ജിബി ഡ്രൈവ് സ്പേസ് ഒന്നും ഇതിനു എല്ലാ
കൂടുതൽ ഡ്രൈവ് സ്റ്റോറേജ് വേണേൽ പൈസ കൊടുക്കണം .

Mega Drive

പാസ്സ്‌വേർഡ് മറന്ന് പോയാൽ പിന്നെ നിക്കണ്ട ആ അക്കൗണ്ട് പിന്നെകിട്ടുവാൻ പാടാണ് (പാസ്സ്‌വേർഡ് കീ ഇല്ലെങ്കിൽ ) അത്രക്കും സെക്യൂറി ആയിട്ടാണ് എനിക്ക് തോണിത് പിന്നെ 50 ജിബി cloud സ്പേസ്ഉം തരുന്നുണ്ട്…

നിലവിൽ ഒള്ള നമ്മുടെ സോഷ്യൽ മീഡിയ എങ്ങനെ കൂടുതൽ സെക്യൂറി ആക്കാം??? അതിനായിട്ട് ഒരു വഴിയുണ്ട്.


2Factor Authentication


എന്താണിത്???

നമ്മൾ നൽകുന്ന പാസ്സ്‌വേഡിനു പുറമെ ഒരു എക്‌സ്ട്രാ ലയർ പ്രൊട്ടക്ഷൻ ഇത് വഴി ലഭിക്കുന്നു. നമ്മൾ രജിസ്റ്റർ ചെയ്ത നമ്പറിൽ OTP ആയോ authentication ആപ്പ് വഴിയോ ലഭിക്കുന്ന code നൽകിയാൽ മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയൊള്ളു..
ഇതിന്ന് ഉദാഹരണമാണ് വാട്സാപ്പിലെ Two-step verification. ഈ ഓപ്ഷൻ ഓൺ ആക്കി ഇട്ടാൽ OTP കു പുറമെ നമ്മൾ സെറ്റ് ചെയ്ത code ഉം അടിച്ചാലേ അക്കൗണ്ട് തുറക്കാൻ സാധിക്കുകയുള്ളു.

ഇനി പ്രൈവസിയുടെ ഒരു പ്രധാന കാര്യം.

നാം ശ്രെദ്ധിക്കേണ്ടത് നമ്മൾ പങ്കുവെക്കുന്ന കാര്യങ്ങൾ ആണ്… തീർത്തും സ്വകാര്യമായിട്ടുള്ള ചിത്രങ്ങൾ സന്ദേശങ്ങൾ വിഡിയോകൾ ഒന്നും പരമാവധി സോഷ്യൽ മീഡിയ പ്ലാറ്റഫോമിലുടെ പങ്കുവെക്കാതിരിക്കുക. ഇനിയുള്ള കാലഘട്ടത്തിൽ നേരിട്ട് സംസാരിക്കുന്നതിനായിരിക്കും പ്രൈവസി കൂടുതൽ.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments