ഇപ്പൊ പണ്ടത്തെ പോലെ ഒന്നും അല്ല, അത്യാവശ്യം ചെറിയ വരുമാനം ഉള്ളവനും എന്തിന് വരുമാനം ഇല്ലാത്തവനു പോലും കിട്ടുന്ന ഒരു സാധനം ആയി മാറിയിരിക്കുന്നു ക്രെഡിറ്റ് കാർഡ്. ആധാറും പാനും ഒരു ബാങ്ക് അക്കൗണ്ടും ഉണ്ടെങ്കിൽ ഒരുവിധം ക്രെഡിറ്റ് കാർഡ് ഒക്കെ നമുക്ക് കരസ്ഥം ആക്കാൻ സാധിക്കും. Scheduled ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് മാത്രം ആണ് കുറച്ച് കൂടെ ഫോർമാലിട്ടി ഉള്ളത്. പേര് പോലും കേട്ടിട്ടില്ലാത്ത കമ്പനികൾ സ്റ്റുഡന്റ് ഐഡി കാർഡും പാനും വെച്ച് ലോൺ കൊടുക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി വിശദമായി പിന്നെ എപ്പോഴെങ്കിലും പറയാം. തൽക്കാലം ഈ പോസ്റ്റിൽ ക്രെഡിറ്റ് കാർഡിൽ മാത്രം ഫോക്കസ് ചെയ്യാം.
ആദ്യമായി എന്താണ് ക്രെഡിറ്റ് എന്ന് നോക്കാം. നമ്മുടെ കയ്യിൽ ഇല്ലാത്ത പണം കുറച്ച് നാളത്തേക്ക് നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അവസ്ഥ ആണ് ക്രെഡിറ്റ്. ഈ പണത്തിന് നമ്മൾ കൊടുക്കുന്ന ഒരു ചാർജ് ആണ് പലിശ. ഇത് ആണ് ബേസിക് ഐഡിയ. എന്നാൽ, ക്രെഡിറ്റ് കാർഡിൽ നിന്ന് ഉപയോഗിക്കുന്ന പണത്തിന് (നിബന്ധനകൾ ബാധകം) നമ്മൾ പലിശ കൊടുക്കേണ്ട കാര്യം ഇല്ല. അപ്പൊൾ നമ്മൾ ആലോചിക്കും ബാങ്കിന് എന്താ ഭ്രാന്ത് ഉണ്ടൊ പണം വെറുതെ നൽകാൻ എന്ന്. ഇവിടെ ആണ് നമ്മൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ ഒളിഞ്ഞ് കിടക്കുന്നത്.

പോയിന്റ് നമ്പർ വൺ – ക്രെഡിറ്റ് കാർഡിന് പലിശ ഇല്ല എന്ന വസ്തുത ശെരി ആണ്. എന്നാൽ അതേ സമയം ശരി അല്ല താനും. ഒരു ഉദാഹരണം പറയാം. നമ്മൾ ഏതെങ്കിലും ഒരു ഓൺലൈൻ സൈറ്റിൽ നിന്നും ഒരു സാധനം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങി എന്ന് കരുതുക. സാധനത്തിന്റെ വില 15,000 ആണെന്നും കരുതുക. ഈ സാധനം വാങ്ങുന്നത് ഈ മാസം 14 ആം തീയതി ആണ്. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ് മെന്റ് ജനറേറ്റ് ആകുന്നത് 15 ആം തീയതിയും ആണ് എന്ന് കരുതുക. ഇവിടെ നിങ്ങൾക്ക് പലിശ ഇല്ലാതെ 1+20 days അതായത് 21 ദിവസം 15000 രൂപ ഉപയോഗിക്കാം. എന്നാൽ നിങ്ങൾ ഈ ഓർഡർ ചെയ്യുന്നത് 16 ആം തീയതി ആണെങ്കിൽ അതിന്റെ സ്റ്റേറ്റ് മെന്റ് ജനറേറ്റ് ആകുന്നത് അടുത്ത മാസം 15 ആം തീയതി ആയിരിക്കും. സോ 30+20 അതായത് 50 ദിവസത്തോളം പലിശ ഇല്ലാതെ ഈ പണം ഉപയോഗിക്കാൻ സാധിക്കും. ഈ ഡേറ്റുകൾ ബാങ്ക് അനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കും. ഇനിയാണ് ട്വിസ്റ്റ്. 51 അം ദിവസം മുതൽ 42-45% പലിശ നിങ്ങളുടെ കടത്തിന് മേൽ ഉണ്ടാവാൻ തുടങ്ങും. ഈ പലിശ ലിമിറ്റ് ഉപയോഗിച്ച ഡേറ്റ് മുതൽ ഉള്ള അന്ന് മുതൽ applicable ആവുകയും ചെയ്യും അതായത് 51 ആം ദിവസം 15000*.45/365 *51 = 943 രൂപ നിങ്ങൾക്ക് പലിശ ആയി കഴിഞ്ഞിരിക്കുന്നു. അപ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ, ആദ്യം ശ്രദ്ധിക്കേണ്ട കാര്യം, കറക്ട് ദിവസം തന്നെ ഡ്യൂ ക്ലിയർ ചെയ്യുക. പേടിക്കേണ്ട, ഇനി അടക്കാൻ മറന്നാലും ഡ്യൂ ഡേറ്റിൽ തന്നെ അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റ് ആകാൻ ഉള്ള ഫെസിലിറ്റി ഇപ്പോ ലഭിക്കുന്നുണ്ട്. പണം അക്കൗണ്ടിൽ ഉണ്ടാവണം എന്ന് മാത്രം.
പോയിന്റ് നമ്പർ രണ്ട്, കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ. നേരത്തെ പറഞ്ഞ പോയിന്റിന്റെ ബാക്കി ആയി നമുക്ക് പറയാൻ സാധിക്കുന്ന ഒരു പോയിന്റ് ആണ് ഇത്. പല ബാങ്കുകളും ലക്ഷങ്ങൾ ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അത് കാണുമ്പോ നമുക്ക് പലതും തോന്നും. കൺട്രോൾ അനിയാ കൺട്രോൾ. ഈ സാധനം ബൂമറാങ് പോലെ അടുത്ത മാസം ഇങ്ങ് തിരിച്ച് വരും എന്ന് ഓർത്ത് മാത്രം ഇന്ന് ഓർഡർ ചെയുക. വലിയ അമൊണ്ടിൽ ഉള്ള സാധനം ഓർഡർ ചെയ്യുമ്പോൾ അതിന്റെ EMI നമുക്ക് താങ്ങാൻ ആവുന്ന്നതത് ആണ് എന്ന് നമ്മൾ ഉറപ്പു വരുത്തണം. കൂട്ടുകാരുടെ മുന്നിൽ ആളാവാൻ വേണ്ടി ഒരു ലക്ഷത്തിന്റെ ഐഫോണും വാങ്ങി ഒരിക്കലും അടച്ചു തീർക്കാൻ പറ്റാത്ത കടക്കെണി വരുത്തി വയ്ക്കരുത്. സമയം ഉണ്ടല്ലോ, നമുക്ക് പതിയെ വാങ്ങാന്നെ.
പോയിന്റ് നമ്പർ മൂന്ന്, ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ പറ്റുന്ന അത്രേം ഓൺലൈൻ ട്രാൻസാക്ഷൻ അതിലൂടെ മാത്രം നടത്തുക. കാരണം പല ക്രെഡിറ്റ് കാർഡുകൾക്കും നല്ല റീവാർഡ് പോയിന്റുകൾ ഉണ്ട്. എന്തായാലും 500 രൂപയോളം വർഷാ വർഷം കൊടുക്കണം. അപ്പോൾ കഴിയുന്നത്ര ആനുകൂല്യങ്ങൾ ആസ്വദിക്കുക.

പോയിന്റ് നമ്പർ നാല്, സാലറി കൂടുന്ന അനുസരിച്ച് ലിമിറ്റ് enhancement നു അപേക്ഷിക്കുക. ക്രെഡിറ്റ് കാർഡിന്റെ 100%ഉം ഉപയോഗിക്കുന്നത് സിബിൽ സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു 50-70% ലിമിറ്റിൽ നിർത്താൻ ശ്രമിക്കുക. പോയിന്റ് നമ്പർ അഞ്ച്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച ഒരിക്കലും ‘പണം’ പിൻവലിക്കരുത്. Liquid money തന്നെ വേണമെങ്കിൽ നല്ല നൻബന്മാർ ഉണ്ടേൽ അവരോട് കടം ചോദിച്ച് കൃത്യമായി തിരിച്ച് കൊടുത്തു മാതൃക കാണിക്കുക.
പോയിന്റ് നമ്പർ ആറ്, ഒരു ക്രെഡിറ്റ് കാർഡ് വെച്ച് വേറൊരു ക്രെഡിറ്റ് കാർഡ് ബിൽ സെറ്റിൽ ചെയ്യാതിരിക്കുക. ചാർജ് വരുമെന്ന് മാത്രം അല്ല നമ്മൾ വീണ്ടും കടക്കെണിയിലാവുകയും ചെയ്യും. പോയിന്റ് നമ്പർ ഏഴ്, ഓഫർ എന്ന് കേട്ട് കണ്ട അൽഗുൽത് സൈറ്റിൽ എല്ലാം പോയി കാർഡ് നമ്പർ കൊടുക്കരുത്. കയ്യിൽ ഇല്ലാത്ത പൈസ കളഞ്ഞിട്ട് അതിന്റെ കടം വീട്ടൽ അത്ര സുഖം ഉള്ള പരിപാടി അല്ല.
പോയിന്റ് നമ്പർ എട്ട്, ക്രെഡിറ്റ് കാർഡ് ബാങ്കിന്റെ ആപ് കൃത്യം ആയി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക. ഇന്റർനാഷണൽ ട്രാന്സാക്ഷന്സ് ഫെസിലിറ്റീസ് ഓഫ് ആക്കി ഇടുക. കാരണം ഇന്റർനാഷണൽ പേയ്മെന്റ്സിന് OTP വേണ്ട. അത് കൊണ്ട് പണം പോകാൻ CVV മാത്രം നഷ്ടപ്പെട്ടാൽ മതി. ആവശ്യം ഉള്ളപ്പോൾ മാത്രം ഇന്റർനാഷണൽ ട്രാന്സാക്ഷന്സ് ഓൺ ആക്കുക. പോയിന്റ് നമ്പർ ഒമ്പത്, ഉപയോഗത്തിൽ ഇല്ലാത്ത കാർഡുകൾ എല്ലാം കൃത്യമായി ക്ലോസ് ചെയ്ത് സൂക്ഷിക്കുക. ഒരു രൂപ പോലും ഒന്നിലും ഡ്യൂ നിൽക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
കൂടുതൽ പോയിന്റുകൾ
- ക്യാഷ് പിൻവലിക്കാൻ 500 രൂപയോളം ചാർജ് വരുന്നുണ്ട്. കൂടാതെ എടുക്കുന്ന അന്ന് മുതൽ ഉള്ള പലിശയും. അത്കൊണ്ട് ആണ് അങ്ങനെ ചെയ്യരുത് എന്ന് പറയുന്നത്.
- Scheduled ബാങ്കിൽ നിന്ന് തന്നെ ക്രെഡിറ്റ് കാർഡ് എടുക്കാൻ ശ്രദ്ധിക്കുക. അതാകുമ്പോൾ കസ്റ്റമർ കെയറും കുറച്ചു കൂടെ ഉത്തരവാദിത്തം ഉളളവർ ആയിരിക്കും, റീഫണ്ട് ക്ലെയിംസ് ഒക്കെ വേഗം കിട്ടും. ബജാജ് പോലെ ഉള്ള established കമ്പനികളും കുഴപ്പമില്ല.
- ചില വിലകൂടിയ കാർഡുകളിൽ (ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്) എയർപോർട്ട് ലോഞ്ച് ആക്സസ്സ് ഉണ്ട് . യാത്ര ചെയ്യുന്നവരാണ് എങ്കിൽ അതൊക്കെ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക