എട്ടാം ക്ലാസ് ജയിച്ചവർക്ക് അവസരം

Share

അണ്ണാ യൂണിവേഴ്സിറ്റി സർദാർ പട്ടേൽ റോഡ്, ചെന്നൈ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റന്റ് II, ക്‌ളെറിക്കൽ അസിസ്റ്റന്റ്, പ്യൂൺ എന്നീ തസ്തികയിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. താല്പര്മുള്ളവർക്കും നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്കും 19.09.2020 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

പ്രൊഫഷണൽ അസിസ്റ്റന്റ് II തസ്തികയിൽ 6 ഒഴിവുകളുണ്ട്. ഈ ഒഴുവിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത MCA / MBA / M.Com / M.Sc പാസായിരിക്കണം എന്നതാണ് . ദിവസേന 713 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 13 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. ദിവസേന 448 രൂപയാണ് ശമ്പളം. പ്യൂൺ തസ്തികയിൽ 06 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സ്കൂൾ/ ബോർഡ് നിന്നും എട്ടാം ക്ലാസ് ജയിച്ചവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ദിവസേന 391 രൂപയാണ് ശമ്പളം.

താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം 21.09.2020, വൈകുന്നേരം 5:00 മണിക്ക് മുൻപായി “The Dean, The Registrar, Anna University, Chennai – 600 025” എന്ന വിലാസത്തിലേക്ക് യോഗ്യത സർട്ടിഫിക്കറ്റ് കോപ്പി കൂടാതെ ആവശ്യമുള്ള രേഖകളും സമർപ്പിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments