ഫോൺ സ്റ്റോറേജ് ഫുൾ ആകുന്ന പ്രശ്നം സിമ്പിൾ ആയി മാറ്റാം

Share

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരിൽ കൂടുതൽ പേരും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ് ഫോണിന്റെ സ്റ്റോറേജ് ഫുൾ ആയി കാണിക്കുന്നു എന്നത്. എന്തൊക്കെ ഡിലീറ്റ് ചെയ്തിട്ടും ഈ പ്രശ്നം മാറുന്നില്ല എന്ന പരാതി ഉള്ളവരും കുറവല്ല. എന്നാൽ ഈ പ്രശ്നത്തെ വളരെ ഫലപ്രദം ആയി എങ്ങനെ നേരിടാം എന്നാണ് ഈ പോസ്റ്റിലൂടെ ഞങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്. ഇതിനായി ഒരു മൊബൈൽ അപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. Big File Cleaner എന്ന് പ്ലെ സ്റ്റോറിൽ സെർച്ച് ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് ഡൌൺലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്.

ഡൗൺലോഡ് ചെയ്തു മൊബൈൽ ആപ്പ് തുറക്കുമ്പോൾ എസ് ഡി കാർഡ് പെർമിഷൻ നൽകേണ്ടതുണ്ട്. തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ നിരവധി ഓപ്‌ഷനുകളിലായി ഓരോ ഫോര്മാറ്റിലും ഉള്ള ഫയലുകൾ അവയുടെ വലിപ്പത്തിനനുസരിച്ച് നമുക്ക് കാണാൻ സാധിക്കുന്നതാണ്. വീഡിയോകൾ, ഫയലുകൾ എന്നിവ അവയുടെ സൈസ് എത്രയാണ് എന്നതടക്കം കാണുന്നത് സെലക്റ്റ് ചെയ്തു ഡിലീറ്റ് ചെയുന്നത് വഴി ഫോണിന്റെ സ്റ്റോറേജ് കുറയുന്നത് മൂലം ഉള്ള പ്രശ്നം ഒഴിവാക്കാൻ സാധിക്കുന്നതാണ്. കൂടാതെ എല്ലാ ഫയലുകളും ഒരുമിച്ച് സെലക്റ്റ് ചെയ്യാൻ ഏറ്റവും മുകളിൽ ഉള്ള ബോക്സിൽ ക്ലിക്ക് ചെയ്‌താൽ സാധിക്കുന്നതാണ്. തുടർന്ന് ഏറ്റവും താഴെ ആയി കാണുന്ന ഡിലീറ്റ് എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്‌താൽ സാധിക്കുന്നതാണ്.

ഇത് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാനായി താഴെയായി നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക. ഈ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി നൽകിയിരിക്കുന്ന ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. വളരെ ഉപകാരപ്രദം ആകുന്ന ഈ അറിവ് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക. ഈ മൊബൈൽ ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്. ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments