പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധിയാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികളും പുതുസംരംഭകർക്കും ഈടില്ലാതെ 50 ലക്ഷം രൂപ വരെ വായ്പ. അതും കുറഞ്ഞ പലിശയിൽ ആണ് ആവശ്യക്കാർക്ക് കേരള ഫൈനാൻഷ്യൻ കോർപറേഷൻ ഈ വായ്പ ലഭ്യമാക്കുന്നത്. 1000 സംരംഭകർക്ക് 7% പലിശ നിരക്കിൽ 300 കോടി രൂപയുടെ വായ്പയാണ് ഈ പദ്ധതി വഴി നല്കാൻ ഉദ്ദേശിക്കുന്നതെന്ന് KFC.
പദ്ധതിയുടെ 90% വരെ ലോൺ ലഭിക്കും. ഇതിൽ കെ എഫ് സി യുടെ അംഗീകൃത പലിശ നിരക്ക് 10% ആണ്. ഇതിൽ 3% സർക്കാർ സബ്സിഡി നൽകും. 2 വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയവർക്ക് നോർക്ക 3% പലിശയിൽ ഇളവ് നൽകും. അങ്ങനെയെങ്കിൽ 4% മാത്രമാകും പലിശ ഈടാക്കുന്നത്. പുറമെ 3 ലക്ഷം രൂപ സബ്സിഡി ആയും ലഭിക്കും. പ്രവാസികൾക്കുള്ള പ്രത്യേക പദ്ധതിയിൽ 3.5 % ആകും പലിശ.
സ്റ്റാർട്ട് അപ് നവസംരംഭകർക്ക് ആണ് മുൻഗണന. വായ്പക്ക് ഈടില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത, കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇൻഷുറൻസ് പരിരക്ഷയാണ് ഇതിന് ഉപയോഗിക്കുന്നത്. വായ്പ നൽകാനുള്ള മൂലധനം കണ്ടെത്തിയത് കടപ്പത്രത്തിലൂടെ സമാഹരിച്ച 250 കോടിയിൽ നിന്നാണ്. 2400 രജിസ്റ്റർ ചെയ്തതിൽ 765 പേരാണ് അർഹത നേടിയത്. സംരംഭകരുടെ പ്രവർത്തനം KFC നിരീക്ഷിക്കുന്നതായിരിക്കും.