Oppo Enco M31 Bluetooth Earphone Review

Share

ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഓപ്പോ മൊബൈൽ ഓഡിയോ അക്‌സെസ്സറിസ് രംഗത്തേക്ക് ചുവടുവച്ചിരിക്കുന്നു. 1999 രൂപ വിലയിൽ സോണിയുടെ LDAC ഓഡിയോ സവിശേഷതയുള്ള OPPO Enco M31 ബഡ്ജറ്റ് ബ്ലൂടൂത്ത് ഇയർഫോണിലൂടെ. ഓപ്പോയുടെ മൂന്നാമത്തെ ബ്ലുടൂത് ഇയർഫോൺ മോഡൽ ആണ് M31. ബ്ലൂടൂത്ത് 5.0 കൂടെ LDAC വളരെ മികച്ച അനുഭവം ആണ് നൽകുന്നത് .

OPPO Enco M31 Specifications

  • Driver: 9.2 mm dynamic drivers
  • Driver Sensitivity: 101.9 dB @1kHz
  • Frequency Response: 20 Hz – 20 kHz (44.1 kHz), 20 Hz – 40 kHz (LDAC 96 kHz, 990 Kbps)
  • Connectivity & Ports: Bluetooth 5.0 (Dual Mode), USB Type-C
  • Protection: IPX5 certified, Splash resistant
  • Frequency Band: ~2.4 GHz
  • Microphone Sensitivity: -38 dBV/Pa
  • Wireless Range: 10m
  • Battery: 88 mAh rechargeable lithium-ion battery
  • Battery Runtime: 12 hours in typical audio format, 8 hours in high-quality audio format, 6 hours Talktime
  • Charging Time: 1 hour
  • Compatibility: Android, iOS
  • Weight: 22 grams
  • Color: Black, Green
  • Price: Rs 1,999
  • Warranty: 12 months manufacturer warranty

Review

Author: Aravind Baburaj

Audio Output LDAC Codec ള്ളത് കൊണ്ട് നല്ല നിലവാരമുള്ള ശബ്ദം ആണ്. പാട്ടു കേൾക്കുമ്പോൾ ഇതുവരെ നമ്മൾ ശ്രദിക്കാതെപോയ ഇൻസ്ട്രുമെന്റസ് ഒക്കെ കേൾക്കാം. 2 മോഡുകൾ ഉണ്ട് ബാലൻസ്‌ഡ് മോഡും ബാസ്സ് മോഡും. ബാസ്സ് മോഡിൽ സൗണ്ട് ഡിസ്റ്റോർഷൻ ഒന്നുമില്ല. ഫുൾ വോളിയം വെച്ചാലും നല്ല ക്ലാരിറ്റി ഉണ്ട്. പാട്ടുകേൾക്കാനും മൂവീസ് , യുട്യൂബ് വുഡിയോസ് കാണാനും ഒക്കെ വളരെ നല്ലതാണ്. PUBG, COD ഇൽ ഒക്കെ ഒരു ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്. മൈക്കും കാൾ ക്വാളിറ്റിയും നല്ലതാണ്. കാൾ ചെയുമ്പോൾ പ്രശ്നം ഒന്നും അനുഭവപ്പെട്ടില്ല. അപ്പുറത്തെ ആൾക്ക് എല്ലാം വ്യക്തമായിരുന്നു. മൈക്ക് ക്വാളിറ്റിയും നല്ലതാണ്. ബാറ്ററി ബാക്കപ്പ് കമ്പനി പറയുന്നത് പോലെ 8 മണിക്കൂർ തന്നെ കിട്ടുന്നുണ്ട്. ഫാസ്റ്റ് ചാർജിങ് ആണ്. ഫുൾ ചാർജ് ആവാനായി ഒരു മണിക്കൂർ എടുക്കുന്നുണ്ട്. 10 മിനിറ്റ് ചാർജ് ചെയ്താൽ 2 മണിക്കൂർ ഉപയോഗിക്കാം. LDAC codec സപ്പോർട്ചെയുന്ന ഫോണ് ആണെങ്കിൽ നല്ല ക്വാളിറ്റി ഓഡിയോ ഔട്ട്പുട്ട് കിട്ടും. Aptx പോലെ തന്നെ നല്ല ക്ലാരിറ്റി കൂട്ടുന്ന codec ആണ് LDAC. സോഫ്റ്റ് മെറ്റീരിയൽസ് ആയത്കൊണ്ടു ഒരുപാട് നേരം ഉപയോഗിച്ചാലും ഒരു മടുപ്പ് തോന്നില്ല. പ്ലാസ്റ്റിക്കും റബ്ബർ ബിൽഡ് നല്ല പ്രീമിയം അനുഭവം നൽകുന്നു. IPX5 വാട്ടർ പ്രൂഫ് ആണ്.. വില ആമസോണിൽ ₹2200-₹2300. വില ഇടക്ക്‌ മാറ്റം വരുന്നുണ്ട്.

Conclusion:സംഗീത പ്രേമികൾക് ഈ വിലയിൽ നല്ലൊരു ഹെഡ്സെറ്റ് തന്നെയാണ് ഓപ്പോ M31. ബ്ലൂടൂത്ത് 5.0 കണെക്ടിവിറ്റിയും LDAC Codec ഉം നല്ലൊരു ശ്രവ്യാനുഭവം തന്നെ സമ്മാനിക്കും. ഗെയിമിങ്ങിന്ന് വേണ്ടി ആണെങ്കിൽ വയേർഡ് ഹെഡ്സെറ്റ് തന്നെ ആയിരിക്കും നല്ലത്

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments