ഇതുവരെ ഞാൻ വയെർഡ് ഹെഡ്സെറ്റ്സ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ബാസ്സ് ലവർ ആയത് കൊണ്ടും ഇതിന് മുമ്പ് ഉപയോഗിച്ച mi dual driver എന്നെ കംപ്ലീറ്റ് ആയി തൃപ്തിപ്പെടുത്തിയത് കൊണ്ടും പുതിയ ഒരെണ്ണം വാങ്ങുക അല്ലെങ്കിൽ മാറുക എന്നത് മനസ്സിൽ പോലും ഇല്ലായിരുന്നു.. അപ്പോഴാണ് പ്രതീക്ഷിക്കാതെ ഈ ഐറ്റം എന്റെ കയ്യില്‍ കിട്ടുന്നത് (കിട്ടിയ സാഹചര്യം പറഞ്ഞാൽ പോസ്റ്റ് നീളും എന്ന് തോന്നിയത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല)
അപ്പൊ അങ്ങനെ ഐറ്റം എന്റെ കൈയിൽ വന്നു. വയെർഡ് ഹെഡ്സെറ്റ്സിന്റെ പെർഫോമൻസ് ഒരിക്കലും ഇതിൽ കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടും ഇതുവരെ അങ്ങനെ ബ്ലൂടൂത്ത് TWS ഒന്നും യൂസ് ചെയ്തിട്ടില്ല എന്നുള്ളത് കൊണ്ടും എന്താകും എന്ന് നല്ല confusion ഉണ്ടായിരുന്നു..എന്നാ പിന്നെ നടുവേ തന്നെ ഓടാം എന്ന് ഞാനും കരുതി

അപ്പൊ റിവ്യൂലേക്ക്
1.Design
realme യുടെ മഞ്ഞ കളർനോട് ഒട്ടും താല്പര്യം ഇല്ലാത്ത ആളാണ് ഞാൻ പക്ഷേ കിട്ടിയത് വൈറ്റ് ആണ്…. ഹാവൂ സമാധാനം ആയി. കണ്ടാൽ ആപ്പിൾ എയർപോഡ്സ് തന്നെ. Designed by realme എന്ന് എഴുതി വെച്ചിട്ട് എയർപോഡ്സ് ഡിസൈൻ അതേ പോലെ തന്നിട്ടുണ്ട് റിയൽമീ
(ആൻഡ്രോയിഡ് യൂസേഴ്സിനും വേണ്ടെ ഇതുപോലെ ഒരെണ്ണം )
note : case & buds build quality യും നല്ലതാണ്. എടുത്തു പറയുന്നില്ല എന്ന് മാത്രം
2.connectivity
എല്ലാം പെട്ടെന്നായിരുന്നു. ബ്ലൂടൂത് ഓണ്‍ ആക്കി ബോക്സ് തുറക്കുന്ന ആ സെക്കൻഡിൽ തന്നെ കണക്റ്റ് ആവുന്നു. അവിടെ പറയത്തക്ക ഒരു പ്രശങ്ങളും തോന്നിയില്ല.
3.Sound quality
സാധനം കിട്ടി ചെവിയില്‍ വെച്ച ആവേശത്തിന്റെ പുറത്ത് ഫോണിൽ ഉണ്ടായിരുന്ന ഏതോ ഒരു പാട്ട് അങ്ങ് പ്ലേ ചെയത്.. ഞാൻ മനസ്സിൽ (അയ്യേ ഈ സാധനത്തിന് ആണോ അവന്മാര് 3000 വാങ്ങുന്നത്)
പ്രതീക്ഷകള്‍ എല്ലാം പോയ സ്ഥിതിക്ക് ഒന്നുകൂടി നോക്കാം എന്ന് കരുതി ആദ്യം ഇട്ട സോങ് ഡീറ്റൈൽസ് ഒന്ന് നോക്കി..കുഴപ്പം എന്റെ ആണ്.. പാട്ട് മുഴുവൻ എസ്ഡി കാർഡിൽ ആയിരുന്നു..അതാണെങ്കിൽ ഫോണിൽ ഇല്ലതാനും.. ആദ്യം പ്ലേ ചെയതത് വെറും 2 എം.ബി ഉള്ള ഏതോ ചാദനം…
പിന്നെ നേരെ യൂട്യൂബ് മ്യൂസിക് ലേക്ക്.. ട്രാക്ക്ലിസ്റ്റിൽ ഉള്ള ഒരു പാട്ട് പ്ലേ ചെയതു….I AM IMPRESSED.. ഓവർ ബാസ്സ് ഇല്ലാതെ പാട്ടുകൾ നന്നായി ആസ്വദിക്കാം എന്ന് അന്ന് ഞാൻ മനസിലാക്കി. വേറെ ഒരു പാട്ട് കൂടി ഇട്ടു. മുമ്പൊക്കെ ബാസ്സ് ആസ്വദിച്ചിരുന്നു ഞാൻ ബസ്സിലാതെ തന്നെ പാട്ടുകൾ ആസ്വദിക്കാൻ തുടങ്ങി..നല്ല ക്ലാരിറ്റി.. അനാവശ്യ ബാസ്സ് ഒന്നും ഇല്ല.. നല്ല ഐറ്റം..ചാർജ് ഉണ്ടായിരുന്നത് കൊണ്ട് ഒറ്റ ഇരുപ്പ് ല്‍ ഡാർക്ക് സീരീസ് കണ്ടു തീര്‍ത്തു.. സത്യം പറഞ്ഞാൽ എന്നെ ആകർഷിച്ചു.. പാട്ട്, വീഡിയോ ഏതും ആവട്ടെ മികച്ച രീതിയില്‍ കേൾക്കാൻ കഴിയുന്നു.. ബാസ്സ് വേണ്ട ഇടത്ത് ബാസ്സ് ആവശ്യത്തിന് ഉണ്ട്.
(codec supported :SBC, AAC)
4.Call quality
ഇൻഡോർ കാൾസ് എടുത്തത് ഒന്നും എനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. ഓപ്പോസിറ്റ് ഉള്ള ആള്‍ക്ക് ക്ലിയർ ആയി കേൾക്കാൻ കഴിഞ്ഞു. അത്ര ടോപ്പ് ക്വാളിറ്റി അല്ലെങ്കിലും ആവറേജ് ക്വാളിറ്റി ഉണ്ട്. പൊതുസ്ഥലങ്ങളിൽ ക്വാളിറ്റി എങ്ങനെ ഉണ്ടാകും എന്ന് നോക്കാന്‍ ഇതുവരെ കഴിയാത്തത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല
5.Latency
ലാറ്റൻസി പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായില്ല..യൂട്യൂബ് ഇലും പിന്നെ കണ്ട വീഡിയോസിലും ഒന്നും തന്നെ ലിപ്സിങ്ക് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു… ഗെയിമിംങ്ങിന്റെ കാര്യത്തില്‍ ഞാൻ ഒരു ഗെയിമർ അല്ലാത്തത് കൊണ്ട് പറയാൻ കഴിയില്ല. എന്നാലും ഗെയിംസിൽ ഇല് ഒരു പൊടിക്ക് ലാറ്റൻസി വരും എന്നാണ് എന്റെ ഒരിത്
(low latency mode available)
6.Controls
ടച്ച് control ഒക്കെ നന്നായി വർക്ക് ആകുന്നുണ്ട്. ഒരു കുഴപ്പവും ഇല്ല ഇതുവരെ
7.Charging
ബോക്സ് തുറന്നപ്പോൾ തന്നെ 80% ചാര്‍ജ് ഉണ്ടായിരുന്നു. എന്നാലും ഒരു ഫുൾ ചാര്‍ജ് ചെയതു നോക്കി. നല്ല ബാക്കപ്പ് കിട്ടുന്നുണ്ട്. സമയം നോക്കിയില്ല എങ്കിലും നല്ല രീതിയില്‍ case & buds നും നില്‍ക്കുന്നുണ്ട്

Verdict :
മുകളിൽ പറഞ്ഞത് ഇത് ഉപയോഗിച്ച് എനിക്ക് തോന്നിയ കാര്യങ്ങൾ ആണ്. ഈ റേഞ്ചില്‍ വേറെ നല്ല tws ഉണ്ടോ എന്നറിയില്ല (ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണരുതെല്ലോ) ഈ പ്രൈസ് റേഞ്ച് ന് ഇത് നല്ല ഒരു ഐറ്റം തന്നെ ആണ്. ഇതിനു മുമ്പ് ഉപയോഗിച്ച mi basic, mi dual driver ഒക്കെ സഹോദരന് പാസ് ചെയ്തിട്ട് ഇപ്പൊ ഇത് എന്റെ Bag items ഇല് ഒന്നാണ്.
മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഇത് wired നേക്കാൾ നല്ലതാണ് എന്നല്ല പറഞ്ഞിരിക്കുന്നത്. പക്ഷേ വളരെ തൃപ്തി ആയി, ക്ലിയർ ആയി ഓവർ ബാസ്സ് ഒന്നും ഇല്ലാതെ തന്നെ കേള്‍ക്കാന്‍ കഴിയും എന്നാണ്… ഓക്കെ ബൈ