വാഹനത്തിന്റെ ആർ സി ബുക്ക് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്ന് നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.നഷ്ട്ടപെട്ടു കഴിഞ്ഞ ശേഷം ആകും നമ്മളെല്ലാവരും ഇനി എന്ത് ചെയ്യും എന്ന കാര്യം ആലോചിച്ച് തുടങ്ങുന്നത് തന്നെ.എന്നാൽ ഇത്തരത്തിൽ ആർ സി ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ആർ സി ബുക്ക് ലഭിക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ആർ സി ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ആർ സി ബുക്ക് എടുക്കുന്നതിനായി ആദ്യം ചെയ്യേണ്ടത് പത്രപരസ്യം നൽകുക എന്നതാണ്.ആർ സി ബുക്ക് നഷ്ടപ്പെട്ടതിനാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നു.ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉള്ളവർ നമ്മൾ അപേക്ഷിക്കുന്ന ആർ റ്റി ഓഫീസുമായി ബന്ധപ്പെടണം എന്ന തരത്തിൽ പത്ര പരസ്യം പത്ര ഏജന്റുമാരുമായി ബന്ധപ്പെട്ട ഏതെങ്കിലും മലയാളം പാത്രത്തിൽ നൽകേണ്ടതുണ്ട്.ഏകദേശ തുക 500 – 600 രൂപ വരെ ഇതിനായി ചിലവ് വരുന്നതാണ്.
തുടർന്ന് പത്ര പരസ്യത്തിന്റെ പകർപ്പുമായി,ആർ സി ബുക്ക് തിരികെ ലഭിക്കാൻ സാധ്യത ഇല്ലാത്ത വിധ നഷ്ട്ടപ്പെട്ടു എന്ന തരത്തിൽ ബോധിപ്പിക്കുന്ന ഒരു പരാതി തയാറാക്കി,പരാതിക്കൊപ്പം വണ്ടിയുടെ ആർ സി ബുക്ക് നഷ്ടപ്പെട്ടതിനാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ട കാരണം വ്യക്തമാക്കി ഒരു നോട്ടറി വക്കീൽ തയാറാക്കി അറ്റെസ്റ് ചെയ്ത അഫിഡവിറ്റുമായി പോലീസ് സ്റ്റേഷനിൽ നൽകേണ്ടതാണ്.നോട്ടറി വക്കീലിന് 500 – 1000 രൂപ ഫീസ് ആയി നൽകേണ്ടതാണ്.ഫിനാന്സ് ഉള്ള വാഹനം ആണെങ്കിൽ ഫിനാൻസ് നൽകിയ ബാങ്കിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ആർ സി ബുക്ക് പകർപ്പ് ഉണ്ടെങ്കിൽ പകർപ്പ്,,പകർപ്പ് ഇല്ലെങ്കിൽ വണ്ടി നമ്പർ മറ്റു വിവരങ്ങൾ എന്നിവ അടങ്ങിയ ഒരു അപേക്ഷ സ്റ്റേഷൻ ഹവ്സ് ഓഫീസറിന് നൽകേണ്ടതാണ്.തുടർന്ന് മൂന്നു മുതൽ നാല് ദിവസത്തെ അന്വേഷണത്തിന് ശേഷം ലോസ്റ്റ് സർട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്നതാണ്.
ശേഷം ബാങ്കിന്റെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്,ലോസ്റ്റ് സർട്ട്ഫിയ്കറ്റ്,പത്ര പരസ്യം,നോട്ടറി വക്കീൽ തയാറാക്കിയ അഫിഡവിറ്റ്, എന്നിവ വെച്ച് അടുത്തുള്ള ആർ റ്റി ഓഫിസിൽ എത്തി ആർ റ്റി ഒ ക്ക് ഒരു അപേക്ഷ എഴുതി നൽകേണ്ടതാണ്.തുടർന്ന് അപേക്ഷ പരിശോധിച്ച് ജോയിന്റ് ആർ റ്റി ഒ ക്കു അപേക്ഷ കൈ മാറുകയും.തുടർന്ന് അപേക്ഷ വാഹനം പരിശോധിക്കാനുള്ള നിർദ്ദേശത്തോടെ വെഹിക്കിൾ ഇൻസ്പെക്റ്റർക്ക് കൈമാറുകയും ചെയ്യുന്നതാണ്.തുടർന്ന് വാഹനം സാധാരണ രജിസ്ട്രേഷനും,ടെസ്റ്റിനും പരിശോധനക്ക് വിധേയം ആക്കുന്നത് പോലെ വാഹനം പരിശോധിക്കുന്നതാണ്.വാഹനത്തിന്റെ എൻജിൻ നമ്പർ,ചെയ്സ് നമ്പർ എന്നിവയിൽ മാറ്റം ഇല്ല എന്ന് ഉറപ്പ് വരുത്തി ജോയിന്റ് ആർ റ്റി ഓ,അല്ലെങ്കിൽ ആർ റ്റി ക്ക് റിപ്പോർട് നൽകുന്നതാണ്.തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ആർ സി ബുക്ക് നമുക്ക് ലഭിക്കുന്നതുമാണ്.എന്നാൽ ഡ്യൂപ്ലിക്കേറ്റ് എന്ന് പ്രത്യേകം എഴുതിയ ആർ സി ബുക്ക് ആകും വീണ്ടും ലഭിക്കുക.