സപ്ലൈകോ യിൽ ജോലി നേടാം

Share

കേരള പി എസ് സി യുടെ വിജ്ഞാപനം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് -ൽ അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിരുന്നു. അപേക്ഷിക്കാനുള്ള യോഗ്യത വിവരങ്ങൾ,ശമ്പളം, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് എന്നിവയ്ക്കായി തുടർന്ന് വായിക്കുക.

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോ ഓർപ്പറേഷൻ ലിമിറ്റഡ് ഡിപ്പാർട്മെന്റിലേക്ക് അസിസ്റ്റന്റ് സെയിൽസ് മാൻ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 16,500 രൂപ മുതൽ 35,700/- രൂപ വരെയാണ്. ഡയറക്റ്റ് റിക്രൂട്ട്മെന്റ് വഴിയാണ് നിയമനം നടക്കുന്നത്. 18- വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള ഇളവുകൾ ലഭിക്കുന്നതാണ്. SSLC അല്ലെങ്കിൽ തത്തുല്ല്യ൦ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 21/10/2020 മുൻപായി അപേക്ഷിക്കുക. ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കാൻ സാധിക്കുക. മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് നിലവിലെ ഐഡിയും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

You may also like...

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments