നിരവധി ആളുകൾക്കും പല കാരണങ്ങളാൽ ഡിഗ്രി അല്ലെങ്കിൽ ഉപരിപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്, അല്ലെങ്കിൽ ചേരാൻ കഴിഞ്ഞിട്ടില്ല. ചിലപ്പോ അവരുടെ ജീവിതസാഹചര്യങ്ങൾ കൊണ്ടോ അല്ലെങ്കിൽ ജോലിക്ക് പോകേണ്ടി വന്നത് കൊണ്ടോ ഒക്കെ ആകാം. ഇങ്ങനെ ഉള്ളവർക്കു ഈ ഒരു അറിവ് വളരെ ഉപയോഗപ്രദമാണ് . വളരെ ഈസിയായി ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഇത് ഒരു നല്ല അവസരം ആയിരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.
ഡിഗ്രീ ചെയ്യാൻ കഴിയുന്നത് 2 സർവ്വകലാശാലകൾ, അതും ഗവെർന്മെന്റ് ഓഫ് കേരളയുടെ സര്ടിഫിക്കറ്റുള്ള രണ്ടു യൂണിവേഴ്സിറ്റികളെയാണ് ഇവിടെ വിവരിക്കുന്നത് . അതിൽ ഒന്നാമത്തെ യുണിവേഴ്സിറ്റിയാണ് ഇഗ്നോ എന്ന് അറിയപ്പെടുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി . പലർക്കും തന്നെ മുന്നേ ഇതിനെ കുറിച്ച് അറിയാവുന്നതായിരിക്കും. ഗവണ്മെന്റ് ഓഫ് കേരളയുടെ നമ്പർ വൺ സർട്ടിഫയ്ഡ് ആയിട്ടുള്ള ഒരു ഡിസ്റ്റന്റ് എജുക്കേഷൻ ആണ് .
ഇതിന് റെഗുലർ ക്ളാസിൽ പങ്കെടുക്കണമെന്നുള്ള നിബന്ധനകൾ ഒന്നും തന്നെ ഇല്ല . ആകെ 30 ക്ലാസുകൾ ആയിരിക്കും ഒരു വർഷത്തേയ്ക്ക് ഉണ്ടാകുക. ഈ ക്ലാസുകൾ എല്ലാം തന്നെ ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും അത് പോലെ പൊതു അവധി ദിനങ്ങളിലും ഒക്കെ തന്നെയായിരിക്കുമായിരിക്കും വെക്കുന്നത്. അത് കൊണ്ട് തന്നെ ബുദ്ധിമുട്ടുകൾ ഇല്ലാതെ ജോലിക്ക് പോകുന്നവർക്ക് ലീവ് എടുക്കാതെയും ക്ലാസ് അറ്റന്റ് ചെയ്യാൻ സാധിക്കുന്നതായിരിക്കും. ഇതിന്റെ ഇവാല്യൂവേഷൻ ഈസി ആയിരിക്കും എന്നതാണ് .
ഒരുവിധം വായിച്ച അറിവുള്ളർക് എളുപ്പത്തിൽ പാസ് മാർക്ക് കാരസ്ഥാമാക്കാൻ സാധിക്കുന്നു. കേരളത്തിലെ ഏകദേശം ഏതെങ്കിലും ജില്ലയിലെ ഇതിന്റെ ശാഖയിൽ പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെം ഒറിജിനൽ ആർട്ടിഫിക്കറ്റും അതിന്റെ കോപ്പിയും കൂടാതെ നിങ്ങളുടെ അഡ്രെസ്സ് ഐഡന്റിറ്റി പ്രൂഫും ആപ്ലിക്കേഷനും ആയിട്ട് പോയാൽ മാത്രം മതി .
മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയാണ് മറ്റൊരു സാധ്യത. ഇതിന്റെ ബ്രാഞ്ചസ് കേരളത്തിലെ ഒരുവിധം എല്ലാ ജില്ലകളിലും ഉണ്ട് . രജിസ്റ്റർ ചെയ്യാനായി മുകളിൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ അതിന്റെ സെന്ററുകളിൽ എത്തിച്ചാൽ മാത്രം മതിയാകും. ഇതിനായി മൊത്തം വരുന്ന ഫീസ് ഏഴായിരത്തിൽ താഴെ മാത്രാമാണ് . ഈ രീതിയിൽ ഡിഗ്രി പഠനം പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നവർ ആകെ ചെയ്യേണത് അവർ തരുന്ന കോണ്ടാക്ട് ക്ലാസുകൾ കഴിയുന്നതും അറ്റൻഡ് ചെയ്യുക എന്ന് മാത്രമാണ് . അത് പോലെ നിങ്ങൾക് കംഫേർട് ആയിട്ടുള്ള സബ്ജക്ട് മാത്രം തിരഞ്ഞെടുക്കുക . ഇത് പോലെ നിങ്ങൾ ഡിഗ്രി ഉള്ള ആൾ ആണെങ്കിൽ നിങ്ങൾക് പോസ്റ്റ് ഗ്രാജുയേഷനും ഇതേ യൂണിവേഴ്സിറ്റിയിൽ തന്നെ ഡിസ്റ്റന്റ് ആയ ചെയ്യാവുന്നതാണ് .