കുട്ടികള്‍ക്ക് ഭക്ഷണം നല്കുമ്പോള് പ്രത്യേക കരുതല്‍ നല്‍കേണ്ടതുണ്ട്. കാരണം അവരുടെ വളര്‍ച്ചയേയും ബുദ്ധിവികാസത്തേയും ആരോഗ്യത്തേയും എല്ലാം സ്വാധീനിക്കുന്നതില്‍ ഭക്ഷണം വഹിക്കുന്ന പങ്ക് ചെറുതല്ല. ഭക്ഷണകാര്യത്തില്‍ താല്പര്യക്കുറവുള്ള കുട്ടികളുണ്ട്. അവര്‍ക്ക് സ്നേഹത്തോടെ ഭക്ഷണം നല്കി വയറും മനസ്സും നിറയ്ക്കുക.
കൃത്യമായ ആഹാരം കുട്ടികള്‍ കഴിക്കാതിരുന്നാല്‍ അവര്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം നല്കാന് ശ്രദ്ധിക്കുക. പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ കുട്ടികള്‍ മുടക്കം വരുത്താതിരിക്കാനും ശ്രദ്ധ വേണം. ബ്രെയിന്‍ ഫുഡ് എന്നറിയപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് കുട്ടികളില്‍ ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടികള്‍ക്ക് ഒരു ദിവസം മുഴുവന്‍ ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതും ബ്രേക്ക് ഫാസ്റ്റ് ആണ്.
പഴങ്ങളും പച്ചക്കറികളും ചെറുപ്പം മുതല്ക്കേ കുട്ടികള്‍ക്ക് നല്കി ശീലിപ്പിക്കണം. അതുപോലെതന്നെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും നല്കാന് ശ്രദ്ധിക്കുക. ദിവസവും ധാരാളമായി വെള്ളം കുടിക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. മാത്രമല്ല എണ്ണപ്പലഹാരങ്ങളും മധുര വിഭവങ്ങളും മറ്റ് ബേക്കറി സാധനങ്ങളും കുട്ടികള്‍ക്ക് അധികമായി നല്‍കുന്നതും ആരോഗ്യകരമല്ല. ജങ്ക് ഫുട്സും പരമാവധി ഒഴിവാക്കുക.